സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതി രെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച് അപ്പീലിലാണ് നോട്ടീസ്
ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂ രിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. തരൂരിനെ കുറ്റവിമുക്ത നാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച് അപ്പീലിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
തരൂരിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഉത്തരവുണ്ടായി 15 മാസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കോട തിയെ സമീപിച്ചത്. ശരിയായ രീതിയിലല്ല കേസില്‍ നടപടിയുണ്ടായതെന്നും കൂടുതല്‍ അന്വേഷണം നട ത്തേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, അപ്പീല്‍ നല്‍കേണ്ട സമയം കഴിഞ്ഞെന്നും ആവശ്യം അംഗീകരിക്കരുതെന്നുമാണ് തരൂരിന്റെ അഭിഭാഷകന്റെ വാദം. 2021 ആഗസ്റ്റിലാണ് കേസില്‍ തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നത്.