ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി ന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യന്‍ എംബസിയു മായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് നോര്‍ക്ക അധികൃതര്‍. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല യുടെ നേതൃത്വത്തിലാണ് ആശയ വിനിമയം ന ടക്കുന്നത്
തിരുവനന്തപുരം: സുഡാനില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേ ശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതി നായി സുഡാനിലെ ഇന്ത്യന്‍ എം ബ സിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് നോര്‍ക്ക അധികൃതര്‍. നോര്‍ക്ക പ്രിന്‍സിപ്പ ല്‍ സെക്രട്ടറി സുമന്‍ ബില്ല യുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്.
ആല്‍ബര്‍ട്ടിന്റെ ഭൗതികശരീരം എത്തിക്കുക, കുടുംബത്തിനാവശ്യമായ സംരക്ഷണം നല്‍കുക എന്നീ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനായി എംബസിയിലെ ഉദ്യോഗസ്ഥരുമരുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സിഇഒയും പലതവണ സംസാരിച്ചു കഴിഞ്ഞു. സുഡാനിലെ തെരുവുകളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുന്നതിനാല്‍ ഗതാഗതവും ജനജീവിതവും സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യത്തിനക ത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുള്ള സാഹചര്യത്തില്‍ നിലവിലെ സ്ഥി തിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്‍ഡ്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ മാറിവ രുന്നതിനനുസരിച്ച് സാധ്യമായതെല്ലാം ചെയ്യാനുള്ള ത യ്യാറെടുപ്പിലാണെണെന്ന് എംബസിയിലെ പ്രഥമ സെക്രട്ടറി അറിയിച്ചതായി നോര്‍ക്ക അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നിവാസിയായ ആല്‍ബര്‍ട്ട് സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരിച്ചതാ യാണ് വിവരം ലഭിച്ചിട്ടുള്ളത്. 50 വയസ്സായിരുന്നു. വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സൈനിക വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.