പാലക്കാട് :ഗ്രൂപ്പിസം കോൺഗ്രസ്സിന്റ ആണിവേരറക്കുമെന്ന് എ വി ഗോപിനാഥ്.
സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടുകൾ ഏൽക്കുമ്പോൾ എന്തു ചെയ്യും. കൂടെ നിക്കേണ്ടവർ സംരക്ഷണം നൽകേണ്ട ആളുകൾ തിരിഞ്ഞു നോക്കാതായിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. ഇതു വരെ താൻ മനസ് തുറന്നിട്ടില്ല. കൂടെ യുള്ളവരെ വഞ്ചിച്ചു മുമ്പോട്ട് പോകാൻ കഴിയില്ല. കോൺഗ്രസ് ഹൈക്കമാണ്ടിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. പ്രവർത്തകരുടെ ദുഃഖങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല.
പ്രവർത്തകർ തന്നോടൊപ്പം ഉണ്ട്. അവരെ വഞ്ചിക്കാൻ കഴിയില്ല. പ്രശന പരിഹാരം വൈകുന്നതിനെ തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കാൻ തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് ഗോപി നാഥ് വിളിച്ചു ചേർത്തിരുന്നു. ഗോപി നാഥ് എന്തു തീരുമാനം എടുത്താലും ഒപ്പമുണ്ടെന്ന് ഭൂരിഭാഗം പ്രവർത്തകരും വ്യക്തമാക്കിയിട്ടുണ്ട്.
പെരിങ്ങോട്ടുകുറുശ്ശി മണ്ഡലം കമ്മറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.