ആലപ്പുഴ : ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍.ബാലശങ്കര്‍ ബിജെപി നേതൃത്തോട് ഇടയുന്നു.ആര്‍ ബാലശങ്കറിനെയും ശോഭ സുരേന്ദ്രനെയും പിന്തുണയ്ക്കുന്നത് ആര്‍എസ്എസ് ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീല്‍ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ബാലശങ്കര്‍ തുറന്നടിച്ചു. ബാലശങ്കറിനും ശോഭാ സുരേന്ദ്രനും സീറ്റ് നിഷേധിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രണ്ടിടത്തും തോല്‍പ്പിക്കുന്നതിന് ആര്‍എസ്എസ് മുന്‍കെയെടുക്കുമെന്നാണ് സൂചന.
ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപ കുമാറിനെയാണു സ്ഥാനാര്‍ഥിയാക്കിയത്. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നാതാകാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞു.











