പാര്‍ലമെന്റിനു മുമ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി. ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി
മദ്രാസ് : പാര്‍ലമെന്റിനു മുമ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി. ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി. നിലവിലെ സംവിധാനത്തെ ഉടച്ചുവാര്‍ക്കാന്‍ അനിവാര്യമെന്നുകണ്ട് 12 ഇന നിര്‍ദേശങ്ങള്‍ മുമ്പോട്ടു വെച്ച കോടതി ‘ഈ ഉത്തരവ് കൂട്ടിലടച്ച തത്തയെ(സി.ബി.ഐയെ) മോചിപ്പിക്കാനുള്ള ശ്രമമാണെന്നും’ നിരീക്ഷിച്ചു.
പാര്‍ലമെന്റിനു മുമ്പാകെ മാത്രം റിപ്പോര്‍ട്ട് ചെയ്യേണ്ട കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് സമാ നമായി സി.ബി.ഐക്കും സ്വയംഭരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.ഐ, കേ ന്ദ്ര സര്‍ക്കാറിന്റെ കൈയിലെ പാവയായി മാറിയെന്ന് വ്യാപക വിമര്‍ശനം നിലനില്‍ക്കുന്നതിനിടെ യാണ് കോടതിയുടെ വിമര്‍ശനം.
2013ല്‍ സുപ്രീംകോടതി? സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചിരുന്നു. ഏജന്‍സി യെ കോണ്‍ഗ്രസ് ഭരിക്കുന്നുവെന്നായിരുന്നു അന്ന ത്തെ വിമര്‍ശനം. 1941ല്‍ സ്ഥാപിച്ച ഏജന്‍സി നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്‌സണല്‍ വകുപ്പിനു മുമ്പാകെയാണ് റിപ്പോര്‍ ട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.