പരീക്ഷകള്‍ റദ്ദാക്കണമെന്നാവ ശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയി ലായതിനാല്‍ കോടതിയിലാകും ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നും പ്രഖ്യാ പനമുണ്ടായില്ല. പരീക്ഷകള്‍ റദ്ദാക്കണമെന്നാവ ശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണ നയിലായതിനാല്‍ കോടതിയിലാകും ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ചയ്ക്ക് മുന്‍പ് തീരുമാനം കോട തിയെ രേഖാമൂലം അറിയിക്കുമെന്നു സി.ബി.എസ്.ഇ ദേശീയ മാധ്യമത്തോടു പറഞ്ഞു.
പരീക്ഷ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തിരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായതിനാല്‍ പരീക്ഷ റദ്ദാക്കാന്‍ സി.ബി.എസ്.ഇ അടക്കമുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഹര്‍ജി കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി അഭിഭാഷക മമത ശര്‍മയാണ് സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ചൊവ്വാഴ്ച തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തേ പറഞ്ഞിരുന്നു.