ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ ഗവര്‍ണര്‍ ഇടപെട്ടാണ് കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണ റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സിസയ്ക്ക് നവംബറിലാണ് ഗവര്‍ണര്‍ സര്‍വകലാശാല വിസിയുടെ അധിക ചുമതല നല്‍കിയത്
തിരുവനന്തപുരം: കെ ടി യു താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാ സ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. കെ ടി യു മുന്‍ വി സി ഡോ.എം എസ് രാജശ്രീക്കാണ് പക രം നിയമനം. ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ ഗവര്‍ണര്‍ ഇടപെട്ടാണ് കെടിയു വി സിയായി താത്കാലിമാ യി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നി ലനില്‍ക്കുന്നുണ്ട്. സിസയ്ക്ക് നവംബറിലാണ് ഗവര്‍ണര്‍ സര്‍വകലാശാല വിസിയുടെ അധിക ചുമതല നല്‍ കിയത്.
സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി സി സ്ഥാനം നഷ്ടമായത്. തുടര്‍ന്നാ ണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്.താത്കാലിക വി സിയായി തുടരുന്ന സിസ തോമസ് തി രിച്ചെത്തുമ്പോള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന തസ്തിക ഇല്ലാതെ വരും.
സര്‍ക്കാരിന്റെ നയങ്ങള്‍ സിസ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് അവരെ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.അടുത്ത മാസം വിരമിക്കാനിരിക്കുകയാണ് സിസി തോമസ്.