മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
ഷാര്‍ജ: യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയയാളെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പോലീസ്.
മകളെ തട്ടിക്കൊണ്ടു പോയതായി മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിലെത്തിയ പോലീസ് കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങളാണ് ആദ്യം പരിശോധിച്ചത്.
സിസിടിവിയില്‍ യുവതിയെ ഒരാള്‍ ബലമായി പിടിച്ചു കൊണ്ടുപോകുന്നതും കാറിലിട്ട് മര്‍ദ്ദിക്കുന്നതും കുത്തുന്നതും പതിഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത് ട്രാഫിക് നിരീക്ഷണത്തിന് സ്ഥാപിച്ച ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത് മനസ്സിലാക്കി നീങ്ങിയ പോലീസ് ബിച്ചിനു സമീപം ഇയാളെ കണ്ടെത്തി.
പോസീസിനെ കണ്ട് ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. കൃത്യം നടന്ന് രണ്ട് മണിക്കൂറിനുള്ളിലാണ് കുറ്റവാളിയെ പിടികൂടാനായി.
യുവതിയുമായി അടുപ്പം ഉണ്ടായിരുന്നതായും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വാക്കേറ്റവും കത്തിക്കുത്തും ഉണ്ടാകുകയുമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ശ്രമിച്ച ഷാര്‍ജ പോലീസിന്റെ കാര്യക്ഷമതയില്‍ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പ്രശംസ അറിയിച്ചു.