സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പ്രതിഷേധം. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ കെ റെയിലിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പ്രതിഷേധം. കോഴിക്കോട് പുതു പ്പാടി മട്ടിക്കുന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ കെ റെയിലിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടി രിക്കുന്നത്.
കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന പദ്ധതിയാണിതെന്നും, ഇ തിനെതിരെ ആളുകള്‍ രംഗത്തുവരണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി ക്കെതിരെയും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷ പ്പെട്ടു. സില്‍വര്‍ലൈന്‍ പദ്ധതി ക്കെതിരെ സമരം ചെയ്യുന്ന സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയെ പിന്തുണച്ച് കൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.
സില്‍വര്‍ലൈനിനെതിരെ സമരം ചെയ്യാന്‍ പോസ്റ്ററുകളിലൂടെ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. ‘സില്‍വര്‍ ലൈന്‍ വിരുദ്ധ പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍’, ‘സായുധ സമര ത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക’, ‘കെ റെയില്‍ വിരുദ്ധ സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മുഴുവന്‍ ജനങ്ങ ളോടും അഭ്യര്‍ത്ഥിക്കുന്നു’ തുടങ്ങിയ പോസ്റ്ററുകളാണ് പുതുപ്പാടി മട്ടിക്കു ന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെയും പോസ്റ്ററുകളിലൂടെ മാവോയിസ്റ്റുകള്‍ വിമര്‍ശിക്കുന്നുണ്ട്.