ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. cbse.nic.in, cbse.gov.in എന്നീ സൈറ്റുകളില്‍ ഫലമറിയാം
ന്യൂഡല്‍ഹി: സി.ബി.എസ്. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനം പേര്‍ വിജയിച്ചു. മാര്‍ക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണി യോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. cbse.nic.in, cbse.gov.in സൈറ്റില്‍ ഫലമറിയാം.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിന് സംവിധാനം സി.ബി.എസ്.ഇ ഒരുക്കിയിട്ടുണ്ട്. സി.ബി. എസ്.ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ത്ഥി കള്‍ക്ക് ഫലം അറിയാന്‍ കഴിയൂ. https://cbseresults.nic.in/ അല്ലെങ്കില്‍ https://www.cbse.gov.in/ഈ വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ അറി യാനാകും.
ഇത്തവണത്തെ വിജയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ചതാണ്. 14 ലക്ഷത്തിലേറെ വിദ്യാ ര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.മാര്‍ക്ക് ഷീറ്റുകള്‍ cbse.nic.in, cbseresults.nic.inല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനത്തി ല്‍ നിന്നും ലഭിക്കും.
ഇതാദ്യമായാണ് സിബിഎസ്ഇ ഉയര്‍ന്ന ബോര്‍ഡ് പരീക്ഷകളൊന്നും നടത്താതെ ഫലം പ്രഖ്യാപി ക്കുന്നത്. ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍, പത്താം ക്ലാസ് ഫൈനല്‍ സ്‌കോര്‍, പതി നൊന്നാം ക്ലാസ് ഫൈനല്‍ സ്‌കോര്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാന മാക്കി 12-ാം ക്ലാസ് ഫലം നിശ്ചയിച്ചത്. വളരെയധികം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വര്‍ഷത്തേ\ക്കു ള്ള സമവാക്യം ബോര്‍ഡ് അന്തിമമാക്കുകയായിരുന്നു.പല സ്‌കൂളുകളും ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെങ്കിലും ഒടുവില്‍ സിബിഎസ്ഇ സ്‌കൂളുകളോട് മാര്‍ക്ക് മിതപ്പെടുത്താനും സ്‌കോറുകള്‍ യുക്തിപരമായി നല്‍കാനും ആവശ്യപ്പെടുകയായിരുന്നു.