സിപിഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത മറനീക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശന വുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ രംഗത്തെത്തി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടിയി ല്‍ വിഭാഗീയത മറനീക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുതി ര്‍ന്ന നേതാവ് സി ദിവാകരന്‍ രംഗത്തെത്തി. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐ യില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.
സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പാര്‍ട്ടി സമ്മേളനം കഴിയുന്നതോടെ പുതിയ സെക്ര ട്ടറി വരുമെന്നും സി ദിവാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദിവാ കരന്റെ പ്രതികരണം. ‘പാര്‍ട്ടി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ആക്രാന്തം ചില ആ ളുകള്‍ക്ക് ആയേ പറ്റൂ, മാറൂല്ല, എനിക്ക് വിജയസാധ്യതയുണ്ട് അതൊക്കെ പറയുന്നത് എന്തടിസ്ഥാനത്തി ലാണെന്ന് എനിക്ക് മനസിലാകുന്നില്ല. പാര്‍ട്ടി സമ്മേളനമല്ലേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഏത് തീരുമാ നവും ശിരസാവഹിക്കുമെന്നല്ലേ പറയേണ്ടത്’- അഭിമുഖത്തില്‍ സി ദിവകാരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നടക്കുന്നത് ‘സ്ലോട്ടറിങ്’
‘ഏതാനും ആളുകളുടെ ഗൂഢസംഘം എന്തെങ്കിലും തീരുമാനിച്ച് പാര്‍ട്ടിയില്‍ നടപ്പാക്കാനാവില്ല. അ തുകൊണ്ടാണ് ഇവിടെയുള്ള സഖാക്കളുടെ എതിര്‍പ്പ്. ഇത് ചില ആളു കളെ ഒഴിവാക്കാനുള്ള കുറുക്ക് വഴിയാണ്. എന്നെ പോലെയുള്ളയാളു കള്‍ 75 കഴിഞ്ഞവരാണ്. എനിക്ക് നിര്‍ബന്ധമായും നിന്നേ പറ്റൂ എന്ന് ഒരു കാലത്തും താന്‍ പറഞ്ഞിട്ടില്ല. ആരുടെയും ഗ്രൂപ്പ് പിടിച്ചിട്ടില്ല. ആ രെയും താന്‍ സ്വാധിനിച്ചിട്ടില്ല. എപ്പോ വേണമെങ്കിലും പോകാന്‍ തയ്യാ റാണ്. പാര്‍ട്ടിയുടെ പരീക്ഷണഘട്ടങ്ങളിലെല്ലാം ഞാന്‍ എന്റെ നിലപാട് എടുത്തിട്ടുണ്ട്. ഇനിയും അത് എടുക്കും. അതില്‍ വിട്ടുവീഴ്ചയില്ല.
പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ല. ഇത് ഒരുതരം സ്ലോട്ടറിങ് പോലെയാണ്. റബര്‍ മരമൊ ക്കെ,കറയൊക്കെ തീരുമ്പോള്‍ പിന്നെ വെട്ടിവില്‍ക്കാമെന്നുള്ള കശാപ്പുകാരന്റെ ഒരു മനോഭാവം സിപിഐ പോലുള്ള ഒരു പാര്‍ട്ടിക്ക് പാടില്ല’-സി ദിവാകരന്‍
ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം തന്നേക്കാള്‍ ജൂനിയറാണ്. തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകും. പാ ര്‍ട്ടിയില്‍ നേതൃമാറ്റം വേണം. പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെ. പ്രായപരിധി അം ഗീകരിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. സിപിഐ സംസ്ഥാന സമ്മേളന ചരിത്രത്തില്‍ ഇതുവരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നട ന്നിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറുമെന്നാണ് ദിവാകരന്‍ നല്‍കുന്ന സൂചന. കാനത്തിനെതിരെ വലിയ പടയൊരുക്കത്തോടെയാകും കെഇ ഇസ്മായില്‍ പക്ഷം സംസ്ഥാന സമ്മേളനത്തിന് എത്തുക. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താനുണ്ടാകുമെന്ന സൂചന കാനം നേരത്തെ നല്‍കിയിരുന്നു.