പാര്‍ലമെന്റിലെയും നിയമസഭകളിലേയും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാ ര്‍ട്ടിയുടെ അംഗീകാരത്തില്‍ തീരുമാനമെടുക്കേണ്ടത്.ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിന് ഘടകങ്ങളുണ്ട്, അതിന്റെ പ്രവര്‍ത്തനങ്ങളുണ്ട് എന്നതൊക്കെയാണ്. ഏതെ ങ്കിലും ഒരു മാനദണ്ഡം വെച്ച് തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാ ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍
തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാ നം സാങ്കേതികം മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍. പാര്‍ലമെന്റിലെയും നിയമസഭ കളിലേയും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയുടെ അംഗീകാരത്തില്‍ തീരുമാനമെടുക്കേ ണ്ടത്.ഏതെല്ലാം സംസ്ഥാനങ്ങളില്‍ അതിന് ഘടകങ്ങളുണ്ട്, അതിന്റെ പ്രവര്‍ത്തനങ്ങളുണ്ട് എന്നതൊ ക്കെയാണ്. ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാടെ ന്ന് കാനം പറഞ്ഞു.
സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതില്‍ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. തുടര്‍ കാര്യങ്ങള്‍ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും. പദവി നഷ്ടം സംഘടനാപ്രവര്‍ത്തനത്തിന് തടസമാ കുന്നില്ല. അംഗീകാരമില്ലാത്ത കാലത്തും പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യ ത്തിന് കാനം മറുപടി നല്‍ കി.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാ ത്രമാണ് ജയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിച്ചാ ല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമു ണ്ടാകില്ല. പരിഷകരിച്ച മാനദണ്ഡത്തിന് അനുസരിച്ച മാത്രമേ തീരുമാനിക്കു എന്ന് തെരഞ്ഞെടുപ്പ് കമ്മീ ഷന്‍ തീരുമാനിച്ചതുകൊണ്ടു മാ ത്രമാണ് സിപിഐക്ക് ദേശീയ അംഗീകാരം നഷ്ടമായത്.
അത് സാങ്കേതികമായി ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. തങ്ങളുടെ രാഷ്ട്രീയ ത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ ഇത് തടസ്സമേയല്ല. അത് തുടരും. അംഗീകാരമില്ലാത്ത കാല ത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. അത് വീണ്ടും പ്രവര്‍ത്തിക്കും. ഇലക്ഷന്‍ കമ്മീഷനുമായുള്ള ആശയ വിനിമയത്തില്‍ സിപിഐ നിലപാട് അറിയിച്ചതാണ്. അത് കമ്മീഷന്‍ അംഗീകരിച്ചില്ല. ഇതില്‍ തുടര്‍ നടപടി എന്തുവേണെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.