ക്വട്ടേഷനും സ്വര്‍ണക്കടത്തുമെന്നും ആരോപണം ഉന്നയിക്കുന്നവരോടായി ഒരു കുറ്റ വും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാ നിച്ചിട്ടില്ലെന്നും ജിജോ തില്ലങ്കേരി പോസ്റ്റില്‍ വ്യക്തമാക്കി. 26 വയസിനിടയില്‍ 23 കേ സുകളില്‍ പ്രതിയായി. വിവാഹത്തിന് ശേഷം ഇപ്പോള്‍ വിവാദമായ കേസല്ലാതെ മറ്റൊ രു കേസ് ഉണ്ടാക്കിയിട്ടില്ല
കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തി ല്ലങ്കേരി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും മെമ്പറായിരി ക്കേ ചെയ്ത് കൂടാനാകാത്ത രീതിയില്‍ പ്രവൃത്തിച്ചതിനാല്‍ അംഗത്വം പുതുക്കേണ്ട എന്ന് സ്വയം തീരുമാനിച്ചതാണെന്നും ജിജോ ഫേസ്ബുക്കി ല്‍ കുറിച്ചു.
വിമര്‍ശനങ്ങള്‍ പരിഗണിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നും പോസ്റ്റില്‍ പറുന്നു. ക്വട്ടേഷനും സ്വര്‍ണക്കടത്തുമെന്നും ആരോപണം ഉന്നയിക്കുന്നവരേ ാടായി ഒരു കുറ്റവും ചെയ്തിട്ടി ല്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാനിച്ചിട്ടില്ലെന്നും ജിജോ തില്ല ങ്കേരി പോസ്റ്റില്‍ വ്യക്തമാക്കി. 26 വയസിനിടയില്‍ 23 കേസുകളില്‍ പ്രതിയായി. വിവാഹത്തിന് ശേഷം ഇപ്പോള്‍ വിവാദമായ കേസല്ലാതെ മറ്റൊരു കേസ് ഉണ്ടാക്കിയിട്ടില്ല.
കുടുംബം നോക്കാനായി പല മേഖലകളിലേയ്ക്ക് കടന്നതായും ശരീരത്തില്‍ ബോംബിന്റെ ചീളുമായാണ് ഇപ്പോഴും ജീവിക്കുന്നതെന്നും ഇടത് രാഷ് ട്രീയം അവസാനിപ്പിക്കാനില്ലെന്നും ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്ത പോസ്റ്റില്‍ ജിജോ അറിയിച്ചു.