സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്തേ ക്ക് പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. വില ക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്ന ത്. പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനുള്ള മനസ്സുണ്ടെങ്കിലേ സിപിഎം സെമിനാറില്‍ പ ങ്കെടുക്കൂ- കെ സുധാകരന്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. പാര്‍ട്ടിക്ക് പുറത്തു പോക ണമെന്ന് ആഗ്രമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂ. കെ.വി തോമസ് പങ്കെ ടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനമെടുത്താല്‍ മാത്രമേ ഈ പരിപാ ടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ പങ്കെടുക്കില്ല. കെ വി തോമസിന് അങ്ങനെയൊരു മനസ് ഇല്ലെന്നാണ് തന്റെ തിരിച്ചറി വും ഊഹവുമെന്നും സുധാകരന്‍ പറഞ്ഞു. എം വി ജയരാജന് എന്തും പറയാം. പക്ഷെ കണ്ണൂരി ലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു വികാരമുണ്ട്. കണ്ണൂരില്‍ സിപിഎം അക്രമ ത്തില്‍ മരിച്ചു വീണ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെ ല്ലാം നിരവധിയുണ്ട്. മനസ്സ് മുറിഞ്ഞ നിരവധി പ്രവര്‍ത്തകരുണ്ട്. അ വരുടെ യൊക്കെ വികാരത്തെ ചവിട്ടിമെതിച്ച് ഒരു കോണ്‍ഗ്രസ് നേതാവിന് സിപിഎ മ്മി ന്റെ പ്ലാറ്റ്ഫോമിലേ ക്ക് കയറിച്ചെല്ലാന്‍ സാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ രാവിലെ 11ന് തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. ശനിയാഴ്ചയാണ് ‘കേന്ദ്ര സംസ്ഥാന ബ ന്ധങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കാനായി കെ വി തോമസിനെ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.