ഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യത്തിൽ വെർച്ച്വൽ ആയിട്ടായിരിക്കും യോഗം ചേരുക എന്ന് കേന്ദ്ര കമ്മിറ്റി അറിയിച്ചു കഴിഞ്ഞ ജനുവരിയിലാണ് ഒടുവിലായി കേന്ദ്രകമ്മിറ്റി കൂടിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കേന്ദ്രകമ്മിറ്റി കൂടുന്നത്.
ഡൽഹിയിലെ പാർട്ടി കേന്ദ്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അദ്ധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക. പാർട്ടി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങൾ എകെജി സെൻട്രലിൽ നിന്ന് തന്നെ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.