പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളം കുളത്തെ ഫ്‌ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാ ഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം
കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളംകുളത്തെ ഫ്‌ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാ ഘാതമാകാം മരണകാരണം എന്നാ ണ് പ്രാഥമിക നിഗമനം.
വിദേശത്തുള്ള ഭാര്യ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെയായപ്പോള്‍ ഫ്‌ളാറ്റ് അധികൃതരെ വിവര മറിയിക്കുകയായിരുന്നു. കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
സിനിമാ നിര്‍മാണ കമ്പനിയായ ആര്‍ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്സണ്‍. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാ താവാണ്.