നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ്. കോഴി ക്കോട് സ്വദേശിനിയും നായികയുമായ യുവനടിയുടെ പരാതിയിലാണ് കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാ ക്കി യതെന്നാണ് പരാതി
കൊച്ചി : നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ്. കോഴിക്കോട് സ്വദേശിനിയും സിനിമകളില്‍ നായികയായ യുവ നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് യുവതിയുടെ പരാതി. പറയുന്നു.
യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. നടി യും വിജയ് ബാബുവും തമ്മിലെ വാട്സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. എഫ്‌ഐആ ര്‍ പ്രകാരം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഗു രു തര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ബലാത്സംഗം, ഗുരുതര മായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
എറണാകുളത്തെ ഫ്ളാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയി ല്‍ ഉണ്ട്. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് യുവതിയുടെ വിശദമൊഴി ഉടന്‍ രേഖപ്പെടുത്തും. അതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.












