ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി യാകും. പിസിസി പ്രസിഡന്റായും ഡികെ തുടരുമെന്നും ഹൈക്കമാന്‍ഡ് തീരുമാനങ്ങ ള്‍ വിശദീകരിച്ച് കെസി വേണുഗോപാല്‍ അറിയിച്ചു
ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാ മയ്യയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യ മന്ത്രിയാകും. പിസിസി പ്രസിഡന്റാ യും ഡികെ തുടരുമെന്നും ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് കെസി വേണുഗോപാല്‍ അറി യിച്ചു. ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ.
ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സിഎല്‍പി) യോഗം വിളി ച്ചിട്ടുണ്ട്. സിഎല്‍പി യോഗത്തിനായി ബംഗളൂരുവിലെത്താന്‍ എഐസിസി കേന്ദ്ര നിരീക്ഷകരോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ചേര്‍ന്നാണ് വാര്‍ത്താസമ്മേള നത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചത്. പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയായി രിക്കും. രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തി നടന്ന തുടര്‍ച്ചയായ ചര്‍ ച്ചകളും കെസി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജെവാലയും നടത്തിയ അനുനയശ്രമങ്ങളും ഒടു വില്‍ ഫലം കാണാതെ വന്നു. ഒടുവില്‍ സോണിയാഗാന്ധിയുടെ വാക്കുകള്‍ക്കുമുമ്പില്‍ ഡി കെ ശിവകു മാര്‍ വഴങ്ങി.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളും അദ്ദേഹത്തിനു നല്‍കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷന്റെ ഇരട്ടപ്പദവിയും ഉണ്ടാവും. പ്രഖ്യാപനം വരുന്നതോടെ കര്‍ ണാടകയില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെ നിരാശയി ലായിരുന്ന പ്രവര്‍ത്തകര്‍ ഉണര്‍ ന്നു. സിദ്ധരാമയ്യയുടെ കട്ടൗട്ടില്‍ പാലഭിഷേകവും മധുരം വിതരണവും പുനരാരംഭിച്ചു.