ഹത്രാസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്നാണ് മധുര കോടതിയുടെ വിധി. സമാധാനം തടസ്സപ്പെ ടുത്താന്‍ ശ്രമിച്ചുവെന്ന ക്രിമിനല്‍ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റം ആണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റദ്ദാക്കിയത്
ലക്‌നൗ: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തിയ കുറ്റം തെളിയിക്കാന്‍ തെളിവില്ലെന്ന് മധുര കോടതി വിധി. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പ നെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒവിവാക്കിയിട്ടില്ല. ഇവ നിലനില്‍ക്കു ന്നതിനാല്‍ സിദ്ദിക്ക് കാപ്പന്‍ ജയില്‍ മോചിതനാകില്ല. എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരു കയാണ്.
ഹത്രാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയ സംഘം എന്ന് ആരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് രാജ്യദ്രോഹം, യു.എ.പി.എ നിയമപ്രകാരമുള്ള ഭീകരവാദക്കുറ്റങ്ങള്‍ ചേര്‍ത്തത്. ഇവ നിലനില്‍ക്കുന്നതിനാല്‍ സിദ്ദിക്ക് കാപ്പന്‍ ജയില്‍ മോചിതനാകില്ല. എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്.
ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോള്‍ മധുര കോടതി ഒഴിവാക്കിയത്. രാജ്യദ്രോഹം അടക്കമുള്ള കേസില്‍ കാപ്പന്‍ നല്‍കിയ ജാമ്യ ഹര്‍ജി ഈ മാസം 22ന് മഥുര കോടതി പരിഗണിക്കും. രാജ്യ ദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ഇപ്പോഴും ഉണ്ടെ ങ്കിലും തുടര്‍ന്നുള്ള കേസ് നടത്തിപ്പില്‍ ഇപ്പോഴുണ്ടായ കോടതി വിധി സഹായകം ആകുമെന്ന വിലയിരുത്തലാണ് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകര്‍ പങ്കുവയ്ക്കുന്നത്.