സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സഫലമായില്ല
മലപ്പുറം : ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി അന്തരിച്ചു. മലപ്പുറം വേങ്ങര യിലെ വീട്ടിലായിരുന്നു അന്ത്യം.
സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീം കോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നു. ആദ്യം വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാനായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ പ്രായാധിക്യം മൂലം വീഡിയോ കോണ്‍ഫറന്‍ സ് സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഹാസ്ത്രാസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്ര ദേ ശ് പൊലീസ് യു.എ.പി.എ അറസ്റ്റ് ചെയ്തത്.











