സാരഥി കുവൈറ്റിന്റെ 23-മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരു ദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ബ്രഹ്‌മവിദ്യാല യത്തി ന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച് ‘സാരഥീയം 2022’എന്ന പേരി ല്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവം ബര്‍ 18ന് വിപുലമായി ആഘോഷിക്കും
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ 23-മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ബ്രഹ്‌മവിദ്യാലയത്തിന്റെ സു വര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച് ‘സാരഥീയം 2022’എന്ന പേരില്‍ കുവൈറ്റിലെ അ മേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 18ന് വിപുലമായി ആഘോ ഷിക്കും.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമിജികള്‍, ജനറല്‍ സെ ക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍, മെഡിമിക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: എ വി അ നൂപ് എന്നിവര്‍ ‘സാരഥീയം 2022’ പരിപാടിയുടെ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാ ഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി/ബ്രഹ്‌മ വി ദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി, മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശനത്തിന്റ ശതാബ്ദി തുട ങ്ങിയ ആഘോഷങ്ങള്‍ നവംബര്‍ 18ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ശ്രീനാരായണ ഗുരു ദേവ ന്റെ ദര്‍ശനങ്ങളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ശിവഗിരിയിലെ സന്യാ സി ശ്രേഷ്ഠന്മാര്‍ക്ക് നല്‍കുന്ന സ്വീകരണം, നവതി പ്രഭാഷണം,അന്നദാനം തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്ന് മുത ല്‍ ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം, 2021-22 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളി ല്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതര ണം, സാരഥി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ‘ഗുരുപ്രഭാവം’ In House Cultural Program, ദേശീ യ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മ,സിദ്ദാര്‍ത്ഥ് മേനോന്‍,ആനി ആമി എന്നീ പ്രശസ്ത കലാകാ രന്‍മാര്‍ നയിക്കുന്ന ‘സംഗീതനിശ’ എന്നിവ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അര ങ്ങേറും.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷത്തിന്റെഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തി ലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യ ത്തോടെ എഡ്യൂക്കേഷണ ല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് നാട്ടില്‍ നടത്തിവരുന്ന യൂണിഫോംഡ് സര്‍വീ സ് മേഖലയിലെ കോഴ്‌സകള്‍ക്ക് 50 ലക്ഷം രൂപയുടെ SCFE വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്പ്ര ഖ്യാപിക്കു മെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാരഥി ഏര്‍പ്പെടുത്തിയ 2022 വര്‍ഷത്തെ ഡോക്ടര്‍ പല്പു നേതൃയോഗ അവാര്‍ഡിന് ബഹ്‌റിന്‍ എക് സ്‌ചേഞ്ച് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റി ലെ സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യവുമായ മാത്യൂസ് വര്‍ഗീസിനെയും, സാരഥി ഗ്ലോബ ല്‍ ബിസിനസ്സ് ഐക്കണ്‍ അവാര്‍ ഡിന് മെഡിമിക്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ: എ വി അനൂപ്, സാരഥി കര്‍മ്മശ്രേഷ്ട അവാര്‍ഡിന് അഡ്വ. ശശിധര പണിക്കര്‍ എന്നിവരെ തിരഞ്ഞെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു.
സാരഥി പ്രസിഡന്റ് സജീവ് നാരായണന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബിജു.സി വി, വൈസ് പ്രസിഡന്റ് സതീഷ് പ്രഭാകരന്‍, പ്രോഗ്രാം ജനറല്‍ കണ്‍ വീനര്‍ സിജു സദാശിവന്‍, ട്രസ്റ്റ് ചെയര്‍മാന്‍ ജയകുമാര്‍ എന്‍.എസ്, വനിതാവേദി ചെയര്‍പേഴ്‌സണ്‍ പ്രീതാ സതീഷ് എന്നിവര്‍ പങ്കെടുത്തു.