സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ എഡ്യൂ ക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് പതിനാറാം വാര്‍ഷി ക പൊതുയോഗം സംഘടിപ്പിച്ചു.
കുവൈറ്റ്‌സിറ്റി : സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് സാരഥി കുവൈ റ്റ് പതിനാറാം വാര്‍ഷിക പൊതുയോഗം സം ഘടിപ്പിച്ചു. പ്രവാസി സംഘടനകളില്‍ പ്രവര്‍ത്തന മികവിലൂടെ നിറസാന്നിധ്യമായ സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ 2005ലാണ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്.
ചെയര്‍മാന്‍ കെ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ യൂണി ഫോംഡ് സര്‍വീസുകളില്‍ കൂടുതല്‍ അവസരങ്ങളും ഉന്നത പദവികളും ലഭ്യമാക്ക ത്തക്ക നിലയില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുകയും വിവിധ ജില്ലകള്‍ക്കൊ പ്പം മറ്റു സംസ്ഥാനങ്ങളിലേക്കും കോഴ്‌സ്‌കള്‍ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കു ക, ഇന്ത്യയിലും വിദേശത്തും തൊഴില്‍ മേഖലകള്‍ക്ക് ആവശ്യമായ തൊഴില്‍ പരി ശീലന കോഴ്‌സുകളുടെ അ നന്ത സാധ്യതകളെ ചേര്‍ത്തുവെച്ച് സാരഥി ട്രസ്റ്റ് നട ത്തുന്ന സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സിന് (എസ്‌സിഎഫ്ഇ) കേരളത്തിന് അകത്തും പുറത്തും കൂടുതല്‍ ശാഖകള്‍ ആരംഭിക്കുകയാണ് സാരഥി ലക്ഷ്യമിടു ന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു. എസ്‌സിഎഫ്ഇയില്‍ നി ന്നും പരിശീലനം നേടി നീറ്റ്, ജെഇഇ (മെയിന്‍), എംഎന്‍എസ് 90% വിജയം നേടി യ വിദ്യാര്‍ഥികളെ അദ്ദേഹം അനു മോദിച്ചു. വിദേശരാജ്യത്തെ തൊഴിലവസരങ്ങ ള്‍ക്കും സ്വദേശത്തും ഒരുപോലെ പ്രൊഫഷണല്‍ സെലക്ഷന്‍ ഡിസൈന്‍ ചെയ്ത പു തിയ പദ്ധതികള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
2021 -2022 ലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സി എസ് വിനോദ്കുമാറും സാമ്പത്തിക റിപ്പോ ര്‍ട്ട് ട്രഷറര്‍ ലിവിന്‍ രാമചന്ദ്രനും അവതരിപ്പിച്ചു. എസ്‌സിഎഫ്ഇയില്‍ മികച്ച സേവനം അനുഷ്ടിച്ചതിനു ചെയര്‍മാന്‍ അഡ്വ.എന്‍ എസ് അരവിന്ദാക്ഷന്‍,ഡയറക്ടര്‍ കേണല്‍ എസ് വിജയന്‍,സീനിയര്‍ കണ്‍സ ള്‍ട്ടന്റ് വിങ് കമാന്‍ഡര്‍ പോള്‍ എം വര്‍ക്കി എന്നിവര്‍ക്ക് സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍ പ്രശം സാഫലകം നല്‍കി ആദരിച്ചു.
ട്രസ്റ്റ് ആതുരസേവന രംഗത്ത്
കൂടുതല്‍ ശക്തിപ്പെടുത്തും : എന്‍ എസ് ജയകുമാര്‍
ട്രസ്റ്റിനെ ആതുരസേവന രംഗത്ത് കൂടുതല്‍ ശക്തിപ്പെടുത്താനും ചുരുങ്ങിയ കാലം കൊണ്ട് നിരവ ധി കുട്ടികള്‍ക്ക് ഉന്നത ജോലിസാദ്ധ്യതകള്‍ നേടികൊടുക്കാന്‍ സാധിച്ച എസ്‌സിഎഫ്ഇയെ കൂടുത ല്‍ ഉയരങ്ങളില്‍ എത്തിക്കാനും കൂടുതല്‍ മേഖലകളില്‍ ശക്തമായ സാന്നിധ്യമാകുവാന്‍ പുതിയ ഭരണസമിതി കഠിനശ്രമം നടത്തുമെന്നും ട്രസ്റ്റ് ചെയര്‍മാനായി തെരഞ്ഞെടുത്ത എന്‍ എസ് ജയകു മാര്‍ ആമുഖ പ്രസംഗത്തില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി സി വി ബിജു, ട്രഷറര്‍ ബി.അനിത് കുമാര്‍, എസ് സി എഫ് ഇ ചെയര്‍മാന്‍ അഡ്വ. എന്‍ എസ് അരവിന്ദാക്ഷന്‍ ഡയറക്ടര്‍ കേണല്‍ എസ് വിജയന്‍, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ പ്രീത സതീഷ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പുതിയ ഭരണസമതിക്ക് ആശംസകള്‍ നേര്‍ന്നു. യോഗ ത്തിന് ജോ.സെക്രട്ടറി എം കെ ബിനുമോന്‍ സ്വാഗതവും ജോ.ട്രഷറര്‍ മുരുകദാസ് നന്ദിയും പറ ഞ്ഞു.
2022-24 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചീഫ് റിട്ടേണിങ് ഓഫീസര്‍ അഡ്വ. എന്‍ എസ് അരവിന്ദാക്ഷന്‍, റിട്ടേണിങ് ഓഫീസര്‍മാരായ സതീഷ് പ്രഭാകരന്‍, ഉദയഭാനു ബി എ ന്നിവരുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍ : ചെയര്‍മാന്‍ : എന്‍ എസ് ജയകുമാര്‍, വൈസ് ചെയര്‍മാന്‍ : എസ് വിനോ ദ്കുമാര്‍, സെക്രട്ടറി : സി ജി ജിതിന്‍ദാസ് ,ജോസെക്രട്ടറി : വി കെ മുരുകദാസ്, ട്രഷറര്‍ : ലിവിന്‍ രാമ ചന്ദ്രന്‍, ജോ.ട്രഷറര്‍ : എം കെ ബിനുമോന്‍
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് : പി ആര്‍ സജീവ്, സതീശന്‍ ശ്രീധരന്‍, ദിനു കമല്‍, സി വാസുദേവന്‍
സി വി വിപിന്‍ നാഥ്