സാരഥി കുവൈറ്റിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷം ‘സാരഥിയം 2022’ വിപു ലമായ പരിപാടികളോടെ ആഘോഷിച്ചു. സച്ചിദാനന്ദ സ്വാമി വാര്‍ഷികാ ഘോഷം ഉ ദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തെ മുന്‍പേ കണ്ട ഗുരു മക്കത്തായവും മരുമക്ക ത്തായവും ഉപേക്ഷിച്ച് ഇനി അയല്‍പക്കത്തായം വേണം എന്നാണ് പറഞ്ഞത്. അയ ല്‍ക്കാരന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും സച്ചിദാനന്ദ സ്വാമി
കുവൈറ്റ് : സാരഥി കുവൈറ്റിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷം ‘സാരഥിയം 2022’ വിപു ലമായ പരിപാടികളോടെ ആഘോഷിച്ചു. സച്ചിദാനന്ദ സ്വാമി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തെ മുന്‍പേ കണ്ട ഗുരു, മക്കത്തായവും മരുമക്കത്തായവും ഉപേക്ഷിച്ച് ഇനി അ യല്‍പക്കത്തായം വേണം എന്നാണ് പറഞ്ഞത്. അയല്‍ക്കാരന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി എല്ലാവരും പ്ര വര്‍ത്തിക്കണമെന്നും സച്ചിദാനന്ദ സ്വാമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായികണ്ട ഗുരുദേവന്റെ വിശ്വദര്‍ശനം ജീവിത ദര്‍ശനമായി പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ നാനാഭാഗ ങ്ങളില്‍ ക്രിസ്തു, ഇസ്ലാം, ബുദ്ധ മതങ്ങള്‍ ഉണ്ടായി. എന്നാല്‍ ശ്രീനാരായണന്‍ മതം സ്ഥാപിച്ചില്ല. പ കരം ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ശ്രീശങ്കരാചാര്യരുടെ ജ്ഞാന വും ഭാരതീയ ഗുരുക്കന്മാരുടെ ആധ്യാത്മികതയും സമന്വയിച്ച ഏക ലോക ദര്‍ശനമാണ് ലോക ത്തി ന് ആവശ്യമെന്ന് ഗുരു അരുള്‍ ചെയ്തെന്നും അതനുസരിച്ച് സര്‍വ മനുഷ്യര്‍ക്കും സ്വീകാര്യമായി ലോ കത്തില്‍ ജീവിക്കണമെന്നും ശാസ്ത്രം വളരെയധികം പുരോഗമിച്ച കംപ്യൂട്ടര്‍ യുഗത്തില്‍ വിശ്വമാ ന വിക ദര്‍ശനത്തില്‍ അധിഷ്ഠിതമായി ജീവിക്കണമെന്നും ജാതിക്കും മതത്തിനും അതീതമായി അം ഗീകരിക്കാവുന്ന തരത്തില്‍ വിശ്വമാനവിക തത്വദര്‍ശനം ഗുരു ലോകത്തിന് പ്രദാനം ചെയ്തു.
സാരഥിയുടെ ഓരോ അംഗങ്ങളും ഗുരുവിന്റെ വിശ്വദര്‍ശനം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആക ണമെന്നും സ്വാമിജി പറഞ്ഞു. കര്‍ണാടകയില്‍ ശ്രീനാരായണഗുരു സ്ഥാപിച്ച ഗോകര്‍ണനാഥ ക്ഷേ ത്രത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 1913ല്‍ അന്നത്തെ നേതാവായിരുന്ന കൊരകപ്പ കര്‍ണാട കത്തിലെ ഗോകര്‍ണനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തുന്നതിന് ഗുരുവിനെ ക്ഷണിക്കുകയും ഗു രു പ്രതിഷ്ഠ നടത്തുകയും ചെയ്തു.
ഏക ലോക ദര്‍ശനം മുന്നോട്ടുപോകണമെന്നും കൂട്ടായി ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാ ണെന്നും ശിവഗിരി തീര്‍ത്ഥാടത്തിന്റെ നവതി ആഘോഷത്തില്‍ ശിവഗിരിയുടെ സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രംഗങ്ങളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ സാരഥി കുവൈറ്റ് ആദരിച്ചു. ഡോ.എ വി അനൂ പിന് സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍ അവാര്‍ഡും ബിഇസി ഇ ഒ മാത്യു വര്‍ഗീസിനെ ഡോ ക്ടര്‍ പല്‍പ്പു അവാര്‍ഡും, നിസ്വാര്‍ത്ഥ സേവനത്തിനുള്ള കര്‍മ്മശ്രഷ്ഠ അവാര്‍ഡ് അഡ്വ. ശശി ധരപ്പണിക്കരും ഏറ്റുവാങ്ങി.
പത്ത്, പന്ത്രണ്ടാം ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ സാരഥിയുടെ അക്കാദമിക് എക്സ ലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സിബിഎസ്ഇ പത്താം ക്ലാസില്‍ തരുണ്‍ രാജരാജേഷ് ഗൗതം, മോഹന്‍ദാസ് അദ്വൈത അഭിലാഷ്, അഭിനവ് അനില്‍ നന്ദിത എന്‍.എല്‍, ശ്രേയ സുനില്‍, അനാ മിക സന്തോഷ്, ലക്ഷ്മി എസ്.കുമാര്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി.
പന്ത്രണ്ടാം ക്ലാസ് സയന്‍സ് ഗ്രൂപ്പില്‍ നിന്നും അഞ്ജന സജി, സഞ്ജയ് ജിതേഷ്, ശ്രീലക്ഷ്മി ലാല്‍, ശീ തള്‍ ഷാജി, ആര്യ.യു, പ്രണവ്.പി.രമേശ്, നയന ബാബു എന്നിവരും കൊമേഴ്സില്‍ നിന്നും ആകാ ശ് സുനില്‍കുമാര്‍, ശ്വേതാ ശിവകുമാര്‍ എന്നിവരും ക്യാഷ് അവാര്‍ഡും ഫലകവും ഏറ്റുവാങ്ങി. സാ രഥിയുടെ അംഗങ്ങള്‍ അവതരിപ്പിച്ച ഗുരു പ്രഭാവം സ്‌കിറ്റും നെഞ്ചിയമ്മ, സിദ്ധാര്‍ത്ഥ് മേനോന്‍, ആനി ആമി,ആകാശ് മേനോന്‍ ,മെല്‍വിന്‍ ജോസ് ,നഖീബ്, നെവില്‍ ജോര്‍ജ് എന്നിവര്‍ അവത രിപ്പിച്ച മ്യൂസിക്കല്‍ ഇവന്റും സാരഥിയം 2022 വര്‍ണ്ണശബളമാക്കി.
സാരഥി അംഗങ്ങള്‍ അവതരിപ്പിച്ച ഗുരു പ്രഭാവം സ്‌കിറ്റും നെഞ്ചിയമ്മ, സിദ്ധാര്‍ത്ഥ് മേനോന്‍, ആ നി ആമി, ആകാശ് മേനോന്‍ ,മെല്‍വിന്‍ ജോസ് ,നഖീബ്, നെവില്‍ ജോര്‍ജ് എന്നിവര്‍ അവതരിപ്പി ച്ച മ്യൂസിക്കല്‍ ഇവന്റും സാരഥിയം 2022 വര്‍ണ്ണശബളമാക്കി. ചെണ്ടമേളത്തോട് താലപ്പൊലി എന്തിയ സാരഥി വനിതാ പ്രവര്‍ത്തകരും സാരഥി ഭാരവാഹികളും ചേര്‍ന്ന് ശ്രീനാരായണ ധര്‍മ്മ സംഘം പ്ര സിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികളെയും ശ്രീനാരായണ ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി ശ്രീമദ് സാമി ഋതഭംഗരാനന്ദ സ്വാമികളെയും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന എ വി എ ഗ്രൂപ്പ് ഓ ഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ.എ.വി അനൂപിനെയും സ്വീകരിച്ചു.
ഡോ.എ വി അനൂപിന് സാരഥി ഗ്ലോബല്‍
ബിസിനസ് ഐക്കണ്‍ അവാര്‍ഡ്
കുവൈറ്റ് :കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ ‘സാരഥി ഗ്ലോ ബല്‍ ബിസിനസ് ഐക്കണ്‍’പുരസ്‌കാരം ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചി ദാനന്ദസ്വാമികളില്‍ നിന്നും എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ് ഏറ്റുവാങ്ങി.സാമൂഹികപ്രവര്‍ത്തകന്‍, ച ലച്ചിത്ര നടന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, നാട ക പ്രവര്‍ത്തകന്‍, ബിസിനസ്സ് മാന്‍ തുടങ്ങി ബഹുമുഖ പ്രതിഭയാണ് ഡോ.എ.വി അനൂപ് .
ശ്രീനാരായണഗുരുവിനെ ചികിത്സിച്ച ചോലയില്‍ കുഞ്ഞുമാമി വൈദ്യരുടെ പരമ്പരയിലെ ആ ളാണ് അദ്ദേഹം. അവസാനനാളുകളില്‍ ഗുരുവിനെ ചികിത്സിച്ചിരുന്നത് അലോപ്പതി ഡോക്ടര്‍ ആയിരുന്ന മുത്തച്ഛന്‍ (അമ്മയുടെ അച്ഛന്‍)ആയിരുന്നു. കോഴിക്കോട് മജിസ്ട്രേറ്റ് ആയിരുന്ന മൂത്തച്ഛന്‍ എ.സി.ഗോവിന്ദന്‍(അച്ഛന്റെ അച്ഛന്‍) ഗുരുവിന്റെ മടിയിലിരുന്നു കളിച്ചിട്ടുണ്ട്. പിന്നീ ട് പതിനൊന്നു വയസ് ഉള്ളപ്പോള്‍ അദ്വൈതാശ്രമത്തില്‍ വച്ച് അദ്ദേഹത്തോട് ഗുരു പറഞ്ഞു, നീയും നിന്റെ കുടുംബവും വിദ്യയ്ക്ക് പ്രാധാന്യം നല്‍കി നല്ല മനുഷ്യരായി ജീവിക്കണമെന്ന്. കുട്ടി കളുടെ ശ്രീനാരായണ ഗുരു, കുട്ടികളുടെ കുമരനാശാന്‍ എന്നീ പുസ്തകങ്ങള്‍ മൂത്തച്ഛന്‍ രചിച്ചു. പൂര്‍വികരോട് പ റഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഡോ.എ.വി.അനൂപ്.
25 ഓളം സിനിമകള്‍ നിര്‍മിച്ച ഡോ.അനൂപ് ഗുരുദേവ ദര്‍ശനങ്ങളും ജീവിതവും ഉള്‍ക്കൊള്ളി ച്ചു കൊണ്ടു ‘യുഗപുരുഷന്‍ ‘എന്ന സിനിമയും,പിന്നീട് ‘വിശ്വഗുരു’എന്ന സിനിമയും നിര്‍മിച്ചു. 51 മണിക്കൂര്‍ കൊണ്ട് കഥ എഴുതി നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്തു റിലീസ് ചെയ്ത ‘വിശ്വഗുരു’ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം നേടി. അയ്യായിരം വര്‍ഷം പഴക്കമുള്ള ആയു ര്‍വേദത്തിന്റെ ഗുണം ലോകത്തിലുള്ള എല്ലാവര്‍ക്കും ആധുനിക ചികിത്സാ സൗകര്യങ്ങളോടെ എത്തിച്ചു കൊടുക്കുകയാണ് അടുത്തലക്ഷ്യം.