മസകത്ത്: സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ. വാഷിങ്ടണ്ണിലെത്തിയ മന്ത്രി, സാമ്പത്തിക വളർച്ച, ഊർജം, പരിസ്ഥിതി എന്നിവയുടെ യു.എസ് അണ്ടർ സെക്രട്ടറി ജോസ് ഡബ്ല്യു ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി. ശുദ്ധമായ ഊർജം, ധാതുക്കൾ, ബഹിരാകാശം തുട ങ്ങിയ മേഖലകളിലെ വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവക്കുള്ള സാധ്യതകൾ ഉൾപ്പെടെ നിരവധി സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്തു.
മന്ത്രി ഖാഇസ് അൽ യൂസുഫുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്ന് അണ്ടർ സെക്രട്ടറി പറ ഞ്ഞു. ഇറക്കുമതി, കയറ്റുമതി, നിക്ഷേപം എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ ജോലികൾ ചെയ്യാനുണ്ട്. കൂടാതെ ശുദ്ധമായ ഊർജം, ധാതുക്കൾ, ബഹിരാകാശം, മറ്റു പ്രധാന മേഖലകൾ എന്നിവയി ലെ ശ്രമങ്ങൾ വിപുലീകരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നാല് സ്റ്റേറ്റുകൾ അൽ യൂസഫ് സന്ദർശിക്കും.