മന്ത്രി അലി ഷെരീഫ് അല്‍ ഇമാദിക്കെതിരെയാണ് നടപടി. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് കുറ്റം
മനാമ : ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടു. മന്ത്രി അലി ഷെരീ ഫ് അല്‍ ഇമാദിക്കെതിരെയാണ് നടപടി. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് കുറ്റം. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം.മന്ത്രിയെക്കുറിച്ചുള്ള രേഖകളും റി പ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് ഉത്തരവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ ക്യുഎന്‍എ അറിയിച്ചു.
2013 ജൂണില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാജ്യ ഭരണം ഏറ്റെടുത്തതിന് പിന്നാ ലെയാണ് ഇമാദിയെ ധനമന്ത്രിയായി തെരഞ്ഞെടുത്തത്. ഖത്തര്‍ നാഷണല്‍ ബാങ്ക് ബോര്‍ഡ് ചെ യര്‍മാനായും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഖത്തര്‍ എയര്‍വേ യ്സി ന്റെ എക്സി ക്യൂ ട്ടീവ് ബോര്‍ഡ്, കൂടാതെ രാജ്യത്തിന്റെ സോവറില്‍ വെല്‍ത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ബോര്‍ഡിലും അദ്ദേഹം ഉണ്ട്.
അടുത്തിടെ, അല്‍ഇമാദിയെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയി രുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക വിദേശ ധനകാര്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് ഇവി ടെയാണ്. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.











