കുവൈത്ത് സിറ്റി: സാമൂഹിക വികസന മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്തും ഒമാനും ചർച്ചകൾ നടത്തി. ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെയും പ്രതിനിധി സംഘത്തിന്റെയും കുവൈത്ത് സന്ദർശന ഭാഗമായായിരുന്നു ചർച്ച. കുവൈത്ത് സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈലയുമായി ഡോ. ലൈല അൽ നജ്ജാർ കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വ്യക്തമാക്കി. പ്രത്യേകിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രയോജനപ്പെടുന്ന മേഖലകളിൽ.
കുവൈത്ത് ജുവനൈൽ കെയർ ഡിപ്പാർട്മെന്റ് ആസ്ഥാനം, സോഷ്യൽ കെയർ ഹോം കോംപ്ലക്സ്, ചൈൽഡ്ഹുഡ് ഹോം , ഭിന്നശേഷിക്കാർക്കാക്കായുള്ള പരിചരണ കേന്ദ്രം, ചൈൽഡ് ഇവാലുവേഷൻ ആൻഡ് എജുക്കേഷൻ സെന്റർ, ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അതോറിറ്റിയുടെ ആസ്ഥാനം, അനുബന്ധ കേന്ദ്രങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു. കുവൈത്ത് സൊസൈറ്റി ഫോർ ദി കെയർ ഓഫ് ദി ഡിസേബ്ൾഡും സന്ദർശിച്ചു.











