സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെ ഫിഫ ലോകകപ്പ് ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍. സാക്കിര്‍ നായികിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഖത്തറിലെത്തിയത് സ്വകാര്യക്ഷണം സ്വീകരിച്ചാണെന്നും ഖത്തര്‍ ഇന്ത്യയെ അറിയിച്ചു
ദോഹ: സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെ ഫിഫ ലോകകപ്പ് ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍. സാക്കിര്‍ നായികിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഖത്തറിലെ ത്തിയത് സ്വകാര്യക്ഷണം സ്വീകരിച്ചാണെന്നും ഖത്തര്‍ ഇന്ത്യയെ അറിയിച്ചു.
വിവിധ കേസുകളില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് സാക്കിര്‍ നായിക്. ഫിഫ ലോ കകപ്പിലേക്ക് മതപ്രഭാഷണം നടത്താനായി സാക്കിര്‍ നായികി നെ ഖത്തര്‍ ക്ഷണിച്ചതായി ഒരുവിഭാഗം മാ ധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഖത്തറിലേക്ക് ഔദ്യോഗിക അതിഥിയാ യി ക്ഷണിച്ചതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ഇന്ത്യ, സാക്കിര്‍ നായികിനെ വിട്ടുകിട്ടണമെന്നും ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിന്റെ വിശദീകരണം.
ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ലോകകപ്പ് ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നും ഖത്തര്‍ വി ദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ഖത്തറിന്റെ ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന മൂ ന്നാംകക്ഷികളാണ് മുഴുവന്‍ വിവാദത്തിനു പിന്നിലെന്നും ഖത്തര്‍ അറിയിച്ചു.