തെഹല്‍ക്ക മാഗസിനിലെ തന്റെ സഹപ്രവര്‍ത്തകയെ 2013ല്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് തേജ്പാലവിനെതിരെയുള്ള കേസ്
പനാജി: മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ലൈംഗികാക്രമണ കേസില്‍ ഗോവ കോടതി കുറ്റവിമുക്തനാക്കി. തെഹല്‍ക്ക മാഗസിനിലെ തന്റെ സഹപ്രവര്‍ത്തകയെ 2013ല്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് തേജ്പാലവിനെതിരെയുള്ള കേസ്.
2017ല്‍ കോടതി തേജ്പാലിനെതിരെ ബലാല്‍സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കല്‍ വകു പ്പുകള്‍ ചുമത്തി കേസെടുത്തു. തനിക്കെതിരെയുള്ള വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഗോവ വിചാരണക്കോടതിയില്‍ വിചാരണ നേരിടാന്‍ കോടതി നിര്‍ദേശിച്ചു.
തേജ്പാലിന്റെ പൊതുപ്രസ്താവന മകള്‍ കാര തേജ്പാല്‍ മാധ്യമങ്ങളെ വായിച്ചുകേള്‍പ്പിച്ചു. തന്നെ ലൈംഗിക പീഡനക്കേസില്‍ പെടുത്തിയതാണെന്നും സിസിടിവി ഫൂട്ടേജും മറ്റ് തെളിവുകളും പരി ശോധിച്ച് കോടതി പക്ഷപാതരഹിതമായി വിചാരണനടത്തിയെന്നും തേജ്പാല്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കേസ് വാദിച്ച അഭിഭാഷകന്‍ രാജിവ് ഗോമസിനോടും അദ്ദേഹം നന്ദി പറഞ്ഞു. അഡ്വ. രാജിവ് ഗോമസ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ബുധനാഴ്ചതന്നെ വിധി പ്രസ്താവിക്കാ നാണ് കോടതി നിശ്ചയിച്ചിരുന്നതെങ്കിലും കോടതിയിലും ജഡ്ജിയുടെ ഓഫിസിലും വൈദ്യുതി ത്തകരാറായതിനാല്‍ വിധിപ്രസ്താവം മാറ്റിവച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെയും വിചാരണ മാറ്റിവച്ചിരിക്കുകയായിരുന്നു.
സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്ന കേസിലാണ് തേജ്പാലിനെതിരെ കേസെടുത്ത ത്. 2013 ല്‍ രജസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. ഐപിസിയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ബലാല്‍സംഗം, ലൈംഗികപീ ഡനം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസെടുത്തത്. ഒളികാമറ ഓപറേ ഷനി ലൂടെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് പ്രമ്പനമു ണ്ടാക്കിയ തെഹല്‍ക്ക മാഗസിന്റെ എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍.











