സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോ ണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് പിടിയിലായത്. അമ്പൂരി മുന്‍ വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്
തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേ സില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടി യില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് പിടിയിലായത്. ഇയാള്‍ ഒറ്റശേഖ രമംഗലം, അമ്പൂരി മണ്ഡലം കമ്മറ്റികളില്‍ യൂത്ത് കോണ്‍ഗ്ര സ് ജോ.സെക്രട്ടറി,വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
അമ്പൂരി മുന്‍ വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ആ കേസില്‍ സ്റ്റേഷനില്‍ അറസ്റ്റിലിരിക്കെ വിന്‍സെന്റ് എംഎല്‍എ യും ഡിസിസി പ്രസിഡന്റും ചേര്‍ന്ന് പൊലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിക്കുകയായിരുന്നു.
നെയ്യാര്‍ ഡാം പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജോയ്, എഎസ്ഐ രമേശന്‍, സിപിഒ മാരായ ഷാഫി, അനീ ഷ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.











