സഹകരണ വകുപ്പ് മുന്‍ മന്ത്രി എ.സി മൊയ്തീനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിതെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് രണ്ട് സിപിഎം നേതാക്കളുടെ അറി വോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സഹകരണ വകുപ്പ് മുന്‍ മ ന്ത്രി എ.സി മൊയ്തീനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടു ള്ള തട്ടിപ്പാണിതെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇതേക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എ. വി ജയരാഘവന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടു ത്തുവെന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ പറയുന്നത്.
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം മൊയ്തീന്റെ ബന്ധുക്കളാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലും സമാ ന മായ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. സഹക രണ ബാങ്കുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത് മു ഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. കരുവന്നൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പ് കേന്ദ്ര ഏജന്‍ സികള്‍ അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേസ് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താ നാണ്. സഹകരണ ബാങ്കുകളില്‍ കിടക്കുന്നത് സിപിഎമ്മിന്റെ കള്ളപ്പണമാണ്. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.