സലാല : ഇന്ത്യൻ എംബസി, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പ് ജൂൺ 20-ന് സലാലയിൽ നടക്കും. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, കോൺസുലർ, കമ്യൂണിറ്റി വെൽഫെയർ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിലൂടെ ലഭ്യമാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ മുൻകൂർ അപ്പോയിന്റ്മെന്റ് വേണ്ടതല്ല. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക്:
എംബസി ഹെൽപ്പ്‌ലൈൻ: 98282270
ഇന്ത്യൻ സോഷ്യൽ ക്ലബ്, സലാല: 91491027 / 23235600