അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
മുംബൈ : അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ മഹാരാഷ്ട്രയില്‍ കനത്ത നാശം വിതച്ചു. കൊങ്കണിലെ വിവിധയിടങ്ങളില്‍ ആറ് പേര്‍ മരിച്ചതായും ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാ തായെന്നും റിപ്പോര്‍ട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്ത് തീരത്തിനടു ത്തെത്തി. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടൗട്ടേ പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്ര റായ്ഗഡ് ജില്ലയില്‍ മൂന്ന് പേരും, നവി മുംബൈയില്‍ രണ്ട് പേരുമാണ് മരിച്ചത്. സിന്ധു ദുര്‍ഗില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാണാ തായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അനന്ദ്വാഡി തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബോട്ടുകളാണ് മുങ്ങിയത്. ഇരു ബോട്ടുക ളിലുമായി ഏഴ് പേര്‍ ഉണ്ടായിരുന്നു. മൂന്ന് പേരെ രക്ഷിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യത്യസ്ത സംഭവങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേറ്റു.
ശക്തമായ കാറ്റില്‍ റായ്ഗഡിലെ 1,886 വീടുകള്‍ ഭാഗീകമായും, അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്ത ബാധിത മേഖലകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ദുരന്ത നിവാരണ സംഘങ്ങളെ അയച്ചി ട്ടുണ്ട്. പലയിടങ്ങളിലും വന്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അതി നാല്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് കടക്കും മുന്‍പ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് കാരണമായിരുന്നു. മഹാരാഷ്ട്രയില്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറ്റിയിരുന്നു.കോവിഡ് രോഗികളെയും മാറ്റി പാര്‍ പ്പിച്ചിരുന്നു.ടൗട്ടേ കരുത്താര്‍ജിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിമാന ത്താവളം തിങ്കളാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ അടച്ചിടും. കാലാവസ്ഥാ വകുപ്പിന്റെ വേലിയേറ്റം, വെള്ളപ്പൊക്കം മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക ണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങ ളിലേക്ക് മാറ്റി. തെക്കന്‍ ജില്ലകളായ സൗരാഷ്ട്ര, ഡിയു എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.
ചുഴലിക്കാറ്റ് ബാധിച്ച തീരദേശ കര്‍ണാടകയില്‍ എട്ട് പേര്‍ മരിച്ചു. കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരി ച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സന്‍, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി മാരുമായും ദാമന്‍ ആന്‍ഡ് ദിയുവിലെ ലെഫ്.ഗവര്‍ണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചിരുന്നു.