സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്ര ന്‍. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്നും രാജേ ന്ദ്രന്‍ പറഞ്ഞു.
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്ര ട്ടറി കെ പി രാജേന്ദ്രന്‍. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറ ഞ്ഞു. ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ കുറഞ്ഞതിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തുവന്ന തിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം. രാജ്യത്തെ ജീവനക്കാരും തൊഴിലാളികളും മഹാഭൂരിപക്ഷം പണിമുടക്കിലാണ്. എന്ത് നടപടിയുണ്ടായാലും ഇതില്‍ ഉറച്ചു നില്‍ ക്കും. അത് നേരിടാനുളള ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
ദേശീയ പണിമുടക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് എന്‍ജിഒ യൂണിയന്‍ അറിയിച്ചു. മുന്‍കൂട്ടി നോട്ടീസ് നല്‍ കിയാണ് പണിമുടക്ക് നടത്തുന്നതെന്നും എന്‍ജിഒ യൂനിയന്‍ അറി യിച്ചു. പണിമുടക്കിനെതിരായ ഹൈ ക്കോടതി ഉത്തരവ് നീതിപൂര്‍വമാകണമെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കതിരായ ദേശീയ പണിമുടക്ക് നാളെയും ശക്തമായി തുടരുമെന്നുമന്നും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്ന കാര്യം കൂട്ടായി ആലോചിക്കു മെന്നും എഐടിയുസി അറിയിച്ചു.
അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്നോണ്‍ പ്രഖ്യാപി ച്ച് ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശി ച്ചു. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജി യിലാണ് കോടതി ഉത്തരവ്. പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടു ക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത് നിയമവിരുദ്ധമാ ണെന്നും കോടതി ചൂണ്ടിക്കാട്ടി.












