എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ അധ്യാപകരുടെ സ്ഥിര നിയമനം നടത്താവൂവെന്ന് ഹൈ ക്കോടതി. അനുമതിയില്ലാത്ത തസ്തികയില്‍ നിയമനം നടത്തിയാല്‍ അംഗീകാരം നല്‍ കാന്‍ സര്‍വകലാശാലയ്‌ക്കോ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോ ബാധ്യതയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
കൊച്ചി : എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ അധ്യാപകരുടെ സ്ഥിര നിയമനം നടത്താവൂവെന്ന് ഹൈക്കോടതി. അനുമതിയില്ലാ ത്ത തസ്തികയില്‍ നിയമനം നടത്തിയാല്‍ അംഗീകാരം നല്‍കാന്‍ സര്‍വകലാശാലയ്‌ക്കോ ശമ്പളം നല്‍ കാന്‍ സര്‍ക്കാരിനോ ബാധ്യതയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കൊച്ചിന്‍ കോളേജിലെ പുതിയ രണ്ടു കോഴ്സുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിച്ചത് സംബന്ധി ച്ച തര്‍ക്കത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ പി.ബി സുരേഷ്‌കുമാര്‍, സി.എസ് സു ധ എന്നിവരുടെ ഉത്തരവ്. അത്യാവശ്യത്തിന് ഗസ്റ്റ് ലക്ചറര്‍ നിയമനം അനുവദിക്കാറുണ്ടെന്നും സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാതെ സ്ഥിര നിയമനം പാടില്ലെന്നുമായിരുന്നു അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. സ ര്‍ക്കാരിനു ബാധ്യതയുണ്ടാക്കുന്ന കാര്യമാണെങ്കില്‍ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ള തീരുമാ നം വേണ്ടിവരുമെന്നും കോടതി പറഞ്ഞു.
2018 ജനുവരിയില്‍ നിയമനം നടത്തി കോളജ് സര്‍വകലാശാലയുടെ അംഗീകാരം തേടിയിരുന്നു. എ ന്നാല്‍, ഇതുള്‍പ്പെടെ വിവിധ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് 2020 ഒക്ടോബര്‍ 30നായി രുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ തീയതി മുതലേ അംഗീകാരം നല്‍കാനാവൂവെന്നു സര്‍വക ലാശാല അറിയിച്ചതിനെതിരെ അധ്യാ പകര്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് അനുമതി ശുപാര്‍ശ പുനഃപരി ശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍വകലാശാലയോടു നിര്‍ദേശിച്ചത് ചോദ്യം ചെയ്താണു സര്‍ക്കാരിന്റെ അ പ്പീല്‍.
പുതിയ കോഴ്‌സ് അനുവദിച്ച തീയതി മുതല്‍ തസ്തികയ്ക്ക് അംഗീകാരം പരിഗണിക്കണമെന്ന് അധ്യാപകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പുതിയ കോഴ്‌സിന്റെ ജോലിഭാരം ഏറുമ്പോള്‍ സ്റ്റാഫ് പാറ്റേണ്‍ മാറ്റാന്‍ ചട്ടത്തില്‍ ഇളവു നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിയമിച്ചതു മുതല്‍ തസ്തികയ്ക്ക് അനുമതി കിട്ടിയതു വരെയുള്ള കാലത്ത് ഗെസ്റ്റ് ലക്ചറര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ശുപാര്‍ശയുണ്ടെങ്കില്‍ അതു പരിഗണിക്കാന്‍ തടസ്സമില്ലെന്നും അറിയിച്ചു.