സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താന്‍ സംസ്ഥാനത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ‘കേരള സവാരി’ ഇന്ന് നിരത്തിലിറങ്ങും. കന കക്കുന്നില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താന്‍ സംസ്ഥാന ത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ‘കേരള സവാരി’ ഇന്ന് നിരത്തിലിറങ്ങും. കനക ക്കുന്നില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്.
തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്സിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 22 പേര്‍ വനിതകളാണ്. ഉദ്ഘാടനശേഷം ആപ്ലി ക്കേഷന്‍ പ്ലേസ്റ്റോറിലും ഒരാ ഴ്ചയ്ക്കകം ആപ് സ്റ്റോറിലും ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ- ടാക്സി നിരക്കിന് പുറമെ എട്ടുശത മാനമാണ് സര്‍വീസ് ചാര്‍ ജ്. മറ്റു ടാക്സി സര്‍വീസുകളേക്കാള്‍ കുറവാണിത്. ഫ്‌ളക്‌സി നിരക്കല്ലാത്ത തിനാല്‍ തിരക്കുള്ള സമയത്ത് കൂടുതല്‍ തുക നല്‍കേണ്ട. യാത്രക്കാര്‍ക്ക് ഡ്രൈവറെയും തിരിച്ചും വിലയിരുത്താം.
കേരള സവാരിയുടെ വെബ്സൈറ്റിലും ആപ്ലിക്കേഷനിലും പുതുതായി ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മൂന്നുമാസമാണ് പൈലറ്റ് പദ്ധതിയെങ്കിലും വിജയമെന്ന് കണ്ടാ ല്‍ മറ്റിടങ്ങളിലേക്ക് വ്യാ പിപ്പിക്കും. രണ്ടാംഘട്ടത്തില്‍ കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് സര്‍വീസ് ആരംഭിക്കുക.











