കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം : കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് സിപിഎം സംസ്ഥാ ന സെക്രട്ടറിയേറ്റ്.
കേരളത്തില്‍ ബിജെപിക്കും സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കുമെതിരായി ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നതും സിപിഎം ആണെന്ന് ആര്‍ക്കും അിറയാവുന്ന താണ്. കഴിഞ്ഞ 6 വര്‍ഷത്തെ കാലയള വിനുള്ളില്‍ 17 സഖാക്കളാണ് ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ അമിതാധികാര വാഴ്ചയ്ക്കെ തിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളു മാണ്.
സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക് എല്ലാ ഒത്താശകളും നല്‍കുകയാണ് കോണ്‍ഗ്രസ്.കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടു ത്താനുള്ള ക്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന് ഓശാന പാടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബിജെപി യുമായി യുഡിഎഫ് ഉണ്ടാക്കി യ കൊ-ലി-ബി സംഖ്യം കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്.
നിയമസഭയില്‍ പോലും ശക്തമായ നിലപാട് ബിജെപിക്കെതിരെ സ്വീകരിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകളെ തുറന്ന് എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് നേരത്തെ തുറക്കാനായത് കോണ്‍ഗ്രസ് പിന്‍ബ ലത്തോടെയാണെന്ന് കേരള രാഷ്ട്രീ യം മനസ്സിലാക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്.
സംഘപരിവാറിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനെ തിരുത്തി ക്കുന്നതിനും ഇടപെടല്‍ നടത്തുകയാണ് അടിയന്തിരമായി വേണ്ട ത്. വസ്തുത ഇതായിരിക്കെ ഇപ്പോള്‍ നടത്തുന്ന പ്രസ്താവന ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തെ മിച്ചുവെക്കാനുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.