ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ശ്യാം ബി.മേനോന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനെ ന്ന പേരിലാണ് പുതിയ ബില്‍.
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കുന്നതിനൊപ്പം മുഖ്യമന്ത്രിക്ക് വിസി റ്റര്‍ പദവി നല്‍കുന്ന ബില്ലിന് രൂപം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. കേന്ദ്ര സര്‍വകലാശാലകളുടെ മാതൃക യിലാണ് ബില്‍ തയാറാക്കുന്നത്. കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതിയാണ് വിസിറ്റര്‍. ചാന്‍സലറേ ക്കാള്‍ മുകളിലാണെന്നതി നാല്‍ സര്‍വകലാശാല ഭരണത്തില്‍ വിസിറ്റര്‍ക്ക് കുറേക്കൂടി നിയന്ത്രണം ഉണ്ടാ കും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ശ്യാം ബി.മേനോന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനെന്ന പേ രിലാണ് പുതിയ ബില്‍. ഓരോ സര്‍വ കലാശാലയ്ക്കും വെവ്വേറെ ചാന്‍സലര്‍മാരെ നിയമിക്കണം. സെനറ്റ് ആയിരിക്കണം ചാന്‍സലറെ തിര ഞ്ഞെടുക്കേണ്ടത്. വൈസ് ചാന്‍ സലറുടെ കാലാവധി അഞ്ചു വര്‍ഷം വരെയാക്കണം. 70 വയസുവരെ രണ്ടാം ടേമിനു പരിഗണിക്കാമെന്നും കമ്മീഷന്‍ ശുപാര്‍ശയിലുണ്ട്. വിസിറ്ററെന്ന നിലയില്‍ സര്‍വകലാ ശാല ഭരണം നിയമപ്രകാരം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവങ്ങ ളുടെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങളിലും വിവാദങ്ങളിലും നിന്ന് സര്‍വകലാശാലകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കാനുള്ള ശുപാര്‍ശ.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപത് വയസാക്കി ഉയര്‍ത്താനും മലബാറില്‍ കൂടുതല്‍ കോളേജുകള്‍ തുടങ്ങാനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സ്വകാര്യ സര്‍വകലാ ശാലകള്‍ക്കായി ബില്‍ കൊ ണ്ടുവരണം. കോളേജുകളില്‍ ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കി സ്ഥിരനിയമനം നടത്തണം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ രംഗം 75 ശതമാനത്തോളം വിപുലീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.സി എസ്.ടി സംവരണം ഉറപ്പാക്കുന്നതിനൊപ്പം വനിതകളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും അനുപാതം വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതി ന്റെ ഭാഗമായി കോളേജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്സ് തുടങ്ങണം. റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാ രിന് സമര്‍പ്പിച്ചു.
അതേസമയം ഗവര്‍ണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാന്‍സലറാക്കാനുള്ള ബില്‍ പിന്‍വലിക്കു ന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന. ഗവര്‍ണറെ ഒഴിവാക്കാനുള്ള ബില്‍ യു.ജി.സി മാന ദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണിത്. പകരം മുഖ്യമന്ത്രിയെ വി സിറ്ററാക്കിയാല്‍ ചാന്‍സലര്‍ക്ക് മേല്‍ ഒരാധികാരം മുഖ്യമന്ത്രിക്ക് എടുക്കാനാകും.