താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കി രണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ് തന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ മതനിന്ദ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്നും സ്വപ്ന സു രേഷ്
പാലക്കാട്: താന്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കിര ണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ് തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ മതനിന്ദ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
തന്റെ അഭിഭാഷനേയും പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായില്ലേയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. താന്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ സ്വപ്ന സുരേഷ് അഭിഭാഷ കരെ മാറ്റിനിയമിക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നും പറഞ്ഞു. തന്റെ അഭിഭാഷകനെതിരെ കേ സെടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായി. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും എനി ക്ക് പണമില്ല.
പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇന്ന് അഭിഭാഷകനെതിരെ കേസെടുത്തു. ഇന്നലെ മൂന്ന് മണിക്ക് താനൊരു ഓഡിയോ പുറത്താക്കി. കേസുമായി ബന്ധപ്പെട്ട കാര്യ മാണ് ഒരു പരിധി വരെ. അതല്ലാതെ തന്റെ കേസില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പ റഞ്ഞു. തന്നെ എന്തിനാണ് വേട്ടയാടുന്നത്. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എ ന്തിനാണെന്നും സ്വപ്ന ചോദിച്ചു
വികാരഭരിതയായി വാര്‍ത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവര്‍ കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
‘എന്നെ കൊന്നോളു. എന്റെ കൂടെ നില്‍ക്കുന്നവരെ ഉപദ്രവിക്കാതെ ഇരിക്കു. ഭീകരവാദിയെപ്പോലെ എന്തിനാണ് വേട്ടയാടുന്നത്. എന്നെ ജീവിക്കാന്‍ അനുവദിക്കു. എനിക്ക് അഭിഭാഷകനെ പോലും ഇ ല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെ തിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് അന്ന് കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയെ അ പമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല’- സ്വപ്ന ചോദിച്ചു.