ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
മാര്‍ഗ നിര്‍ദേശങ്ങള്‍ ചുരുക്കത്തില്‍ :
1. സമ്പൂര്‍ണ ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്ക് പാസ് നിര്‍ബന്ധം
2. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള പ്രദേശങ്ങളില്‍ പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് മാത്രം യാത്ര അനുമതി
3. ഭാഗിക ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും പാസ് വേണ്ട, സത്യവാങ്മൂലം വേണം
4. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതും ഭാഗിക ലോക്ഡൗണ്‍ നിലനില്‍ക്കുന്നതുമായ സ്ഥലങ്ങളില്‍ നിന്ന് സമ്പൂര്‍ണ ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്ക് യാത്രക്ക് നിയന്ത്രണം.
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പുതിയ യാത്ര മാര്‍ഗനി ര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങ ളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാ സ് ആവശ്യമില്ല. യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കയ്യില്‍ കരുതണം. എന്നാല്‍ ഇളവുകള്‍ നിലവില്‍ വന്ന സ്ഥലങ്ങളില്‍ നിന്നും സ മ്പൂര്‍ണ ലോക്ഡ ണ്‍ നിലവിലുളള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഇവിടങ്ങളി ലേക്ക് യാത്ര ചെയ്യുന്നവര്‍ ക്ക് പൊലീസ് പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കും.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ച ടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കും. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാ സം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പ രും, വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷ കള്‍ ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനു യോജ്യമായവ കരുതണം.