ജിസിസി രാജ്യങ്ങളിൽ കുവൈറ്റ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : ജിസിസി രാജ്യങ്ങളിൽ കുവൈറ്റ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കു ന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്. കുവൈറ്റിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ഏപ്രി ലിൽ 5.7 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
‘ഒരു പുതിയ മാനസികാവസ്ഥ: മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും സുതാര്യതയും ഉത്തര വാദിത്തവും വർദ്ധിപ്പിക്കുന്നു’ എന്ന റിപ്പോർട്ടിൽ കുവൈത്തിന്റെ യഥാർത്ഥ പ്രതിശീർഷ ജിഡിപി 4.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനം വർദ്ധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. പ്രതിശീർഷ വിഹിതം അടുത്ത വർഷം 1.4 ശതമാനം വർദ്ധിക്കും. മു ൻ എസ്റ്റിമേറ്റിലെ 2.5 ശതമാനവുമായി താരത മ്യം ചെയ്യുമ്പോഴാണ് ഈ വർധന.
കുവൈറ്റിന്റെ കറണ്ട് അക്കൗണ്ടിലെ ബാലൻ സ് 2022ൽ ജിഡിപിയുടെ 28.6 ശതമാനവും 2023ൽ 23.6 ശതമാനവും ആകും. പൊതുബ ജറ്റിന്റെ മൊത്തത്തിലുള്ള ബാലൻസ് നടപ്പുവ ർഷം ജിഡി പിയുടെ 1.1 ശതമാനത്തിൽ എ ത്തുകയും അടുത്ത വർഷം -0.5 ശതമാനമാ യി കുറയുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.