ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളത ലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാ ണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും ഇത് അമൃതകാലത്തെ ബജറ്റെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ് ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു കൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വെ ക്തമാക്കിയത്. അമൃത കാലത്തെ ആദ്യ ബജറ്റാണിത്. ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ തലയു യര്‍ത്തി മുന്നേറുകയാണ്. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും അവര്‍ ലോക്സഭയില്‍ വ്യ ക്തമാക്കി.
കല്യാണ്‍ അന്നയോജന
ഒരു വര്‍ഷം കൂടി തുടരും
പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാ രാമന്‍. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്സ ഭ യി ല്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. വികസനം എല്ലാവരിലേക്കും എത്തിക്കുക എന്ന താണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ സാമ്പ ത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്ത വണത്തെ ബജറ്റ് അവതരണം. ബജറ്റില്‍ ഇടത്തരക്കാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയി ല്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വില യിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ച.
ബജറ്റിന് മുന്നേ ഓഹരി വിപണികള്‍ കുതിച്ച് തുടങ്ങിയിരുന്നു. ബോംബെ സൂചിക സെന്‍സെക്സ് 286 പോ യിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം തുടങ്ങിയത്. ദേശീ യ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ട ത്തോടെയും വ്യാപാരം ആരംഭിച്ചു. 1593 ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ 382 എണ്ണം തകര്‍ച്ച രേഖപ്പെടുത്തി. 110 ഓഹരികള്‍ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.











