എ സമ്പത്തിനെ തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു. 9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചു പണി. എ സമ്പത്തിനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. പാറശാലയല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെയാ ണ് തെരഞ്ഞെടുത്തത്. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഷിജു ഖാന്‍ കമ്മിറ്റിയില്‍ ഇടം നേടി. 9 നേതാക്ക ളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി.
ഷിജുഖാന്‍ അടക്കം ഒമ്പത് പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ ഇടം നേടിയിരിക്കുന്നത്. വി അമ്പിളി, പ്രമോ ഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി കെ ശശി, ആര്‍ ജയദേവന്‍, വി വിനീഷ് എന്നി വരാണ് കമ്മിറ്റിയില്‍ ഇടം നേടിയത്. അതേസമയം പുതിയ കമ്മിറ്റിയില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്, അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവരെ ജില്ലാ നേതൃത്വ ത്തിലേക്ക് പരിഗണിച്ചില്ല.
എ സമ്പത്തിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ ത്തനത്തില്‍ സജീവമല്ലെന്നായിരുന്നു വിമര്‍ശനം. സംസ്ഥാന സമിതിയില്‍ ഉള്ളതിനാല്‍ വി ശിവന്‍ കു ട്ടിയെ പുതിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. സഹദേവന്‍ ഉള്‍പ്പെടെ ആറ് പേരെ പ്രായാധിക്യം മൂലമാണ് മാറ്റി നിര്‍ത്തിയത്.
വൈകിട്ട് വെര്‍ച്വല്‍ പൊതുസമ്മേളനം
ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തതിന് ശേ ഷം ഇന്ന് വൈകുന്നേരത്തോടെ സമ്മേളനം അവസാനിക്കും. കോവിഡ് വ്യാപനം രാക്ഷമാകു ന്ന സാഹചര്യത്തില്‍ വെര്‍ച്വലായാണ് പൊതുസമ്മേളനം. വൈകിട്ട് നാല് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.