അബുദാബി : യുഎഇയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് നാഷനൽ മീഡിയ ഓഫിസ്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ധാർമികവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിക്കണം. ദേശീയ ചിഹ്നങ്ങളെയും രാജ്യങ്ങളെയും സമൂഹങ്ങളെയും വ്യക്തികളെയും ദുരുപയോഗം ചെയ്യുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഉള്ളടക്കം പാടില്ല. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ, വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് നിയമം ലംഘനമാണ്. അപകീർത്തികരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കത്തെക്കുറിച്ച് ഔദ്യോഗിക ചാനലുകളിലൂടെ വിവരം അറിയിക്കണമെന്നും ദേശീയ മീഡിയ ഓഫിസ് അഭ്യർഥിച്ചു.
