മസ്‌കത്ത് : ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയും കൂടിക്കാഴ്ച നടത്തി. സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനുബന്ധ മേഖലകളിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
