സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് ആഫ്രിക്കയിലെ സെയ്ഷല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരു ന്നു. രണ്ട് മലയാ ളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്നാട്ടുകാരുമാണ് സംഘത്തിലുള്ളത്.
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് ആഫ്രിക്കയിലെ സെയ്ഷല്‍സില്‍ തടവില്‍ കഴി യുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരു ന്നു. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്നാട്ടുകാരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം സ്വ ദേശികളായ ജോണി, തോമ സ് എന്നിവരാണ് തടവിലുള്ള മലയാളികള്‍.

കഴിഞ്ഞമാസം 22നാണ് സംഘം വിഴിഞ്ഞത്ത് നിന്ന് കടലില്‍ മത്സ്യ ബന്ധനത്തിന് പോയത്. സെയ്ഷല്‍ സ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കുറ്റം ചുമത്തി കോസ്റ്റ് ഗാര്‍ ഡാണ് അഞ്ചു ബോ ട്ടുകള്‍ പിടിച്ചെടുത്തത്. ഇവരുടെ മോചനത്തിനായുള്ള നടപടി കള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. മത്സ്യബന്ധനത്തിന് പോയ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സ മുദ്രാതിര്‍ത്തി മുറിച്ചുകടന്നത്.
തുടര്‍ന്ന് സെയ്ഷല്‍സ് തീര ത്തെ ത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കു കയായിരു ന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ സെയ്ഷല്‍സില്‍ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കള്‍ക്ക് വിവരം ല ഭിച്ചത്. ആ ഫ്രിക്കന്‍ പൊലീസിലെ മെസ്സ് ജീവനക്കാരന്റെ ഫോണില്‍ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വി വരം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം മേഖലയില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതല്‍ ദൂരത്തേക്ക് സം ഘം സഞ്ചരിച്ചത്.
ഇവരെ രക്ഷിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും സെയ്ഷെല്‍സി ലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും വേള്‍ഡ് മലയാളി ഫെഡറേഷനും. ആഫ്രിക്കയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെയാണ് സെയ്ഷല്‍സ് ദ്വീപ് സമൂഹം.