കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ പുതിയ ബോര്‍ഡ് രൂപീ കരിക്കാനാണ് സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബി നറ്റ് പദവി. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ പുതിയ ബോര്‍ഡ് രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ തലപ്പത്തേക്കാകും കെ വി തോമസിനെ നിയമിക്കുക. പുതിയ സാഹചര്യത്തി ല്‍ മതമൈത്രിയും മതസൗഹാര്‍ദ്ദവും വളര്‍ത്തുകയാണ് ബോര്‍ഡ് രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ല ക്ഷ്യമിടുന്നത്.
ഇടതുമുന്നണിയോട് ഇടഞ്ഞു നില്‍ക്കുന്ന സമുദായങ്ങളെ ഒപ്പം നിര്‍ത്തുക എന്നതാണ് ബോര്‍ഡിന്റെ പ്ര ധാനലക്ഷ്യം. ലത്തീന്‍ സഭ അടക്കമുള്ളവരുടെ പിന്തുണ സിപി എമ്മിന് പൊതുവില്‍ ഇല്ല. അതു നേടി യെടുക്കുക എന്നതും സിപിഎം ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഭാവികൂടി ലക്ഷ്യ മിട്ടാണ് സിപിഎം തോമസി നെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരിട്ടാണ് ഇക്കാര്യത്തില്‍ തോമസിന് ഉറപ്പു നല്‍കി യിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് തോമസിനെ മത്സരിപ്പിക്കാനും സിപി എമ്മിന് പദ്ധതിയുണ്ട്. ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും തോമസിനെ സിപിഎം റാഞ്ചുന്നത്.
എന്നാല്‍ തൃക്കാക്കര ഫലം തോമസിന് കൂടി നിര്‍ണായക മാണ്. ഇവിടെ പരാജയപ്പെട്ടാല്‍ തോമസിന്റെ വിലപേശല്‍ കുറയാനിടയുണ്ട്. പുതിയ പദവിയും ഒരുപക്ഷേ കിട്ടാന്‍ വൈകിയേക്കും.