ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനി ക്കാന്‍ ഇവിടെ ഒരു മന്ത്രിസഭയുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ട ഒരു നിയമസഭയും ഉണ്ട്. ഇതിനെല്ലാം മുകളില്‍ ജനങ്ങളുണ്ട്. അതൊന്നും ആരും മറക്കേണ്ടെന്നും മുഖ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെ ന്നാണ് ചിലര്‍ കരുതുന്നത്. സമാന്തര സര്‍ക്കാരാകാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിക്ക് മുകളിലാണ് താന്‍ എന്ന ഭാവമാണ്. നി യമനിര്‍മ്മാണ സഭയെ നോക്കുകുത്തി യാക്കി കളയാമെന്നാണ് കരുതുന്നത്. ഇത് ജനങ്ങള്‍ വകവെ ച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ സമി തിയുടെ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെയും അദ്ദേഹം വിമര്‍ശിച്ചു.
അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാന്‍ ഇവിടെ ഒരു മ ന്ത്രിസഭയുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ട ഒരു നിയമസഭയും ഉണ്ട്. ഇതിനെല്ലാം മുകളില്‍ ജനങ്ങളുണ്ട്. അതൊന്നും ആരും മറക്കേണ്ടെന്നും മു ഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കേരളത്തിന്റെ മുന്നേറ്റം പലരെയും അസ്വസ്ഥമാക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ തക ര്‍ക്കാന്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് കേരളം വലിയ നേട്ടമു ണ്ടാക്കി. കേരളത്തിന്റെ നേട്ടത്തില്‍ വലിയ അസ്വസ്ഥത ആര്‍എസ്എസിനാണ്. കേരളത്തിലെ സര്‍വകലാ ശാലകളിലെ വിസിമാരെ പുറത്താക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നവര്‍ പല കേന്ദ്ര സര്‍വകലാ ശാലകളിലെയും അനധികൃത വി സി നിയമനത്തില്‍ മൗനം അവലംബിക്കുന്നു.
ഗവര്‍ണറുടെ പേരെടുത്ത് പറയാതെയായിരുന്നു കുറിക്കുകൊള്ളുന്ന മറുപടികള്‍. ഇല്ലാത്ത അധി കാരങ്ങള്‍ക്ക് വേണ്ടി ഒരാള്‍ വ്യഗ്രതപ്പെടുകയാണ്. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നുമില്ല. പൊലീസ് മേധാവിക്ക് പോലും നിര്‍ദേശം നല്‍കുന്നു. ബില്ലില്‍ ഒപ്പിടില്ല എന്ന് പറയുന്നത് നിയമസഭ യോ ടുള്ള വെല്ലുവിളിയാണ്. ഒരാള്‍ സമാന്തര സര്‍ക്കാറാകാന്‍ ശ്രമിക്കുകയാണ്. സര്‍വ അധികാര ങ്ങളും തന്നിലാണെന്ന് ചിലര്‍ കരുതുന്നു. ആരെങ്കിലും അങ്ങനെ കരുതിയാല്‍ അവിടെ ഇരിക്കുക യേയുള്ളൂ. വയോധികനായ ചരിത്ര പണ്ഡിതന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയായി ചിത്രീകരിച്ചു. കണ്ണൂര്‍ വി സിയെ ക്രിമിനലാക്കി. വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.










