തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പ ര്യക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ച യിച്ചതെന്ന് കരുതുന്നി ല്ല.വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെ ന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി : തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ച തെന്ന് കരുതുന്നില്ല.വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്നും ചെന്നിത്തല ഡ ല്‍ഹിയില്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്തും പുറത്തും വ്യാപകമായ അഭിപ്രായ വ്യത്യാസ ങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല, സഭ ഒരു സ്ഥാനാര്‍ ത്ഥിയെ തീരുമാനിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കില്‍ അരുണ്‍കുമാറിനെ സിപിഎം പിന്‍വലിക്കില്ലായിരുന്നു. രാഷ്ട്രീയ പോ രാട്ടത്തില്‍ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെര ഞ്ഞെ ടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേ തരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള സഭയാണ്.
അവര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു എന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന വെറും പ്രചാരണം മാത്രമാണ്. മാര്‍ ആലഞ്ചേരി ഏറ്റവും ആദരണീയനായ വ്യക്തിയാണ്.കര്‍ദിനാള്‍ അങ്ങനെ ഒരു സ്ഥാനാ ര്‍ത്ഥിത്വത്തെ സംബന്ധിച്ചും ഒരു കാലത്തും ആരോടും പറയുന്ന വ്യക്തിയല്ല. അദ്ദേഹം പണ്ടും പറഞ്ഞി ട്ടില്ല, ഇപ്പോഴും പറയില്ല, നാളെയും പറയില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.