ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരി ഞ്ഞുവെന്ന് ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുട ര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സഭ അനിശ്ചിതമായി പിരിഞ്ഞുവെന്ന് ഗവര്‍ണ റെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും.
പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം വിളിച്ചുകൂട്ടുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോ ടെ തുടങ്ങണമെന്നാണ് ചട്ടം. അതിനാല്‍ സഭ പിരിയുന്നതായി മന്ത്രിസഭ ശുപാര്‍ശ ചെയ്യാത്ത പക്ഷം പി ന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടര്‍ച്ചയായി തന്നെ കണക്കാക്കാം. പഴയ സമ്മേളന ബാക്കിയായി സഭ ചേരുന്നതിനാല്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുകയും ചെയ്യാം.
എന്നാല്‍ വരുന്ന വര്‍ഷം ഏപ്പോള്‍ സഭ പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.സര്‍ക്കാരിനോട് പരസ്യമായി പോരിനിറങ്ങുന്ന ഗവര്‍ണറോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് നയപ്രഖ്യാപനം തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ത്. ഗവര്‍ണര്‍ നടത്തുന്ന ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കില്ലെന്നും തീരുമാ നമുണ്ടായിരുന്നു.