സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകയാക്കണമെന്ന് സ്പീക്കര്‍ എംബി രാജേഷിന് പ്രതിപക്ഷ നേതാവിന്റെ ഉപദേശം
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എംബി രാജേഷിന്റെ കന്നി പ്രസംഗത്തില്‍ പ്രതിപക്ഷത്തിന് നീരസം. സ്പീക്കറായി തെരഞ്ഞെടുത്തയുടന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സഭയ്ക്ക് പുറ ത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ നിലപാടിലുള്ള അതൃപ്തി പ്രതിപക്ഷം മറച്ചു വച്ചില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണ മെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ നടത്തിയ അഭിനന്ദന പ്രസംഗത്തില്‍ ആവ ശ്യപ്പെട്ടു. സഭയുടെ പൊതു ശബ്ദമാകാന്‍ പുതിയ സ്പീക്കര്‍ എംബി രാജേഷിന് കഴിയട്ടേയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.
പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അ ത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരില്‍ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും അതിന് മറുപടി നല്‍കേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോള്‍ അത് ഒളിച്ച് വയ്ക്കാന്‍ പ്രതിപക്ഷ ത്തിനാവില്ല. അത് സഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും. – വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കി.